തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ റെഗുലർ കോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് www. lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ജൂലൈ 18നകം നിർദിഷ്ട ടോക്കൺ ഫീസ് ഒടുക്കി തുടർന്ന് രണ്ടാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനർക്രമീകരണം നടത്താം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361.